ശ്രീമദ് ഭാഗവതം
അഷ്ടാദശപുരാണങ്ങളിൽ അന്തിമവും അന്യാദൃശവുമാണ് ശ്രീമദ്ഭാഗവതം. മനുഷ്യജീവിതത്തിൻ്റെ ക്ലേശഭൂയിഷ്‌ഠമായ കർമ്മമാർഗങ്ങളിൽ സൂര്യതേജസ്സായി ശോഭിക്കുന്ന ശ്രീമദ്ഭാഗവതം ഇന്ന് എല്ലായിടത്തും പ്രചുരപ്രചാരം നേടിയിരിക്കുന്നു.
ശ്രീകൃഷ്ണസ്വരൂപമായ ശ്രീമദ്‌ഭാഗവതം പഠിതാക്കൾക്കും ഭാഗവതപ്രേമികൾക്കും ഉതകുംവിധം വിശദമായി അന്വയം, അർഥം, സാരാംശം എന്നിങ്ങനെ വ്യാഖ്യാനിക്കുന്ന സാരാർത്ഥദീപികാ എന്ന ഗ്രന്ഥപരമ്പര സംസ്കൃത, വേദശാസ്ത്ര പണ്ഡിതനായ ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി മലയാളത്തിന് സമർപ്പിക്കുകയാണ്.
മഹത്തായ ഈ സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച ഭാഗവതമാഹാത്മ്യ വ്യാഖ്യാനത്തിന്റെ തുടർച്ചയാണ് ശ്രീമദ് ഭാഗവതം പ്രഥമ ദ്വിതീയ സ്കന്ധങ്ങളുടെ നവ്യവും വിശദവുമായ സാരാർത്ഥദീപികാവ്യാഖ്യാനം രണ്ടാം ഭാഗം. ഭാഗവത പ്രേമികൾക്കും, പഠിതാക്കൾക്കും ഈ ഗ്രന്ഥപരമ്പര ഏറെ പ്രയോജനകരമാകും.