ശ്രീമദ്ഭാഗവതം മാഹാത്മ്യം
ശ്രീമദ്‌ഭാഗവതം മാഹാത്മ്യം
സാരാർത്ഥദീപികാ വ്യാഖ്യാന സഹിതം
അഷ്ടാദശപുരാണങ്ങളിൽ അന്തിമവും അന്യാദൃശവുമാണ് ശ്രീമദ്ഭാഗവതം. മനുഷ്യജീവിതത്തിൻ്റെ ക്ലേശഭൂയിഷ്‌ഠമായ കർമ്മമാർഗങ്ങളിൽ സൂര്യതേജസ്സായി ശോഭിക്കുന്ന ശ്രീമദ്ഭാഗവതം ഇന്ന് എല്ലായിടത്തും പ്രചുരപ്രചാരം നേടിയിരിക്കുന്നു.
ശ്രീകൃഷ്‌ണസ്വരൂപമായ ശ്രീമദ്‌ഭാഗവതം പഠിതാക്കൾക്കും ഭാഗവതപ്രേമികൾക്കും ഉതകുംവിധം വിശദമായി അന്വയം, അർഥം, സാരാംശം എന്നിങ്ങനെ വ്യാഖ്യാനിക്കുന്ന സാരാർത്ഥദീപികാ എന്ന ഗ്രന്ഥപരമ്പര സംസ്കൃത, വേദശാസ്ത്ര പണ്ഡിതനായ ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി മലയാളത്തിന് സമർപ്പിക്കയാണ്.
ഈ മഹൽസംരംഭത്തിൻ്റെ ആദ്യ ഭാഗമായി പ്രസിദ്ധീകരിച്ച പത്മപുരാണാന്തർഗതമായ ഭാഗവതമാഹാത്മ്യത്തിൻ്റെ വ്യാഖ്യാനമാണ് സാരാർത്ഥദീപികാ- ഒന്നാം ഭാഗം.
ഭാഗവതപഠിതാക്കൾക്ക് ഈ ഗ്രന്ഥപരമ്പര ഉപയോഗപ്രദമാകുമെന്നുറപ്പാണ്.